Picsart 23 09 10 01 25 54 843

ഒരു ഇടം കയ്യൻ പേസർ ഇല്ലാത്തത് ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടിയാകും എന്ന് കാർത്തിക്

2023ലെ ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇടങ്കയ്യൻ സീമറുടെ അഭാവം ഇന്ത്യയ്ക്ക് അനുഭവപ്പെട്ടേക്കാമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് പറഞ്ഞു.ഒരു ഇടങ്കയ്യൻ സീമറുടെ സാന്നിധ്യം ടീമിന്റെ പ്രകടനം മുകളിലോട്ട് ഉയർത്തുമായിരുന്നും എന്ന് കാർത്തിക് പറഞ്ഞു.

“2023 ലോകകപ്പ് ടീമിൽ അർഷ്ദീപ് ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്, അത് നിങ്ങൾക്ക് വ്യക്തത നൽകുന്നു. വിക്കറ്റ് വീഴ്ത്താനുള്ള ഓപ്ഷനായി ഇന്ത്യ ഇടം കയ്യരിലേക്ക് നോക്കിയില്ല.” ക്രിക്ക്ബസിൽ സംസാരിക്കവെ കാർത്തിക് പറഞ്ഞു.

“ഇന്ത്യക്ക് ഒരു ഇടങ്കയ്യന്റെ അഭാവം ഉണ്ടാകും, ഇടംകയ്യൻ ഒപ്പം ഉണ്ടായിരുന്നെങ്കിൽ അത് എല്ലായ്പ്പോഴും ഒരു മാറ്റമുണ്ടാക്കും. ലോകമെമ്പാടുമുള്ള എല്ലാ നല്ല ടീമുകൾക്കും ഒരു ലെഫ്റ്റ് ആം പേസർ ഉണ്ട്. ഇത് എങ്ങനെ ഇന്ത്യയെ ബാധിക്കും എന്ന് കണ്ടറിയണം” കാർത്തിക് കൂട്ടിച്ചേർത്തു

Exit mobile version