ആരോസിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കി ബെംഗളൂരു എഫ് സി

- Advertisement -

അടുത്ത സീസണായി ഒരുങ്ങുന്ന ബെംഗളൂരു എഫ് സി രണ്ട് യുവതാരങ്ങളെ ടീമിൽ എത്തിച്ചു. ഇന്ത്യൻ ആരോസിനായി കഴിഞ്ഞ വർഷം ഐലീഗ് കളിച്ച മധ്യനിര താരം സുരേഷ് വാങ്ജാമും, ഗോൾകീപ്പർ പ്രഭ്ശുകൻ ഗിലുമാണ് ബെംഗളൂരു എഫ് സിയുമായി കരാർ ഒപ്പിട്ടത്. അവസാന രണ്ട് സീസണിലുകളിലായി ആരോസ് നിരയിലെ സ്ഥിര സാന്നിദ്ധ്യങ്ങളാണ് ഇരുവരും.

മധ്യനിര താരമായ സുരേഷ് സിങ് എ ഐ എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 18കാരനായ താരം ഇന്ത്യൻ അണ്ടർ 17, അണ്ടർ 20 ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ചന്ദിഗദ് അക്കാദമിയിലൂടെ വളർന്ന ഗിൽ അവസാന രണ്ട് സീസണുകളിലായി ആരോസിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറാണ്. ധീരജ് ആരോസ് വിട്ടത് മുതൽ വലകാക്കുന്ന ഗിൽ ഇതുവരെ 32 ഐലീഗ് മത്സരങ്ങൾ ആരോസിനായി കളിച്ചു. വരുന്ന സീസണിൽ ഇരുവരെയും ബെംഗളൂരു എഫ് സി ലോണിൽ ആരോസിന് തന്നെ വിട്ടു നൽകിയേക്കും.

Advertisement