അർണോടോവിച് ഇനി ചൈനയിൽ

വെസ്റ്റ് ഹാം യുണൈറ്റഡ് താരം അർണോടോവിച് അവസാനം ക്ലബ് വിട്ടു. കഴിഞ്ഞ ആഴ്ച ക്ലബിന് ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ചിരുന്ന അർണാടീവിചിനെ ചൈനീസ് ക്ലബായ ഷാങ്ഹായ് എസ് ഐ പി ജിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 23 മില്യണോളമാണ് അർണാടോവിചിന്റെ ട്രാൻസ്ഫർ തുക.

30കാരനായ താരം കഴിഞ്ഞ ജനുവരിൽ വെസ്റ്റ് ഹാമുമായി പുതിയ കരാർ ഒപ്പിട്ടിരുന്നു. കരാർ ഒപ്പിട്ട ശേഷം വെസ്റ്റ് ഹാമിൽ അർണോടോവിച് തുടരും എന്നാണ് കരുതിയതെങ്കിലും അത് നടന്നില്ല. ചൈനീസ് ക്ലബിൽ നിന്ന് ലഭിച്ച വൻ ഓഫർ താരത്തിന്റെ മനസ്സ് മാറ്റുകയായിരുന്നു.

2017ലാണ് അർണോടോവിച് വെസ്റ്റ് ഹാമിൽ എത്തിയത്. ഇതുവരെ 21 ഗോളുകളും 10 അസിസ്റ്റും അർണോടോവിച് വെസ്റ്റ് ഹാമിന് വേണ്ടി നേടിയിട്ടുണ്ട്.

Previous articleകരിയറിൽ 40 കിരീടങ്ങൾ നേടുന്ന ആദ്യ ഫുട്ബോൾ താരമായി ഡാനി ആൽവസ്
Next articleഗോൾഡൻ അലിസൺ ബെക്കർ