അർജന്റീന യുവതാരത്തെ സൈൻ ചെയ്ത് സാമ്പ്ഡോറിയ

- Advertisement -

അർജന്റീനയുടെ യുവതാരം ഗോൺസാലോ മറോനി ഇനി ഇറ്റാലിയൻ ലീഗിൽ കളിക്കും. മറോനിയെ ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയ ആണ് സൈൻ ചെയ്തിരിക്കുന്നത്. ബോകാ ജൂനിയേഴ്സിന്റെ താരമായ മറോനി ഈ വർഷം ലോണിൽ ആണ് സാമ്പ്ഡോറിയയിൽ എത്തുന്നത്‌. എന്നാൽ അടുത്ത വർഷം സാമ്പ്ഡോറിയക്ക് സൈൻ ചെയ്യാനുള്ള ഉപാദി കരാറിൽ ഉണ്ട്.

അടുത്ത വർഷം സാമ്പ്ഡോറിയ മറോനിയെ സൈൻ ചെയ്യുന്നു എങ്കിൽ 15 മില്യൺ നൽകേണ്ടി വരും. അഞ്ചു വർഷത്തെ കരാറും താരവും ക്ലബും തമ്മിൽ അംഗീകരിച്ചിട്ടുണ്ട്‌. 20കാരനായ മറോനി അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കാറ്. അണ്ടർ 20 ലോകകപ്പിൽ അർജന്റീന നിരയിൽ മറോനി ഉണ്ടായിരുന്നു. സാമ്പ്ഡോറിയയുടെ ഈ വിൻഡോയിലെ അഞ്ചാം സൈനിംഗാണിത്.

Advertisement