എയ്ഞ്ചലിനോയെ വീണ്ടും സിറ്റി കൈവിട്ടു, ഇത്തവണ ലോൺ ബുണ്ടസ് ലീഗെയിലേക്

- Advertisement -

പി എസ് വിയിൽ നിന്ന് വീണ്ടും സൈൻ ചെയ്ത് മാസങ്ങൾ കഴിയും മുൻപേ എയ്ഞ്ചലിനോ മാഞ്ചസ്റ്റർ സിറ്റി വീണ്ടും ലോൺ നൽകി. ബുണ്ടസ് ലീഗ ക്ലബ്ബ് ലെയ് പ് സി ഗിലേക്ക് ആണ് താരം ലോണിൽ പോകുന്നത്. ലോണിന്റെ അവസാനം 25 മില്യൺ യൂറോയുടെ കരാറിൽ താരത്തെ സ്ഥിരമായി സ്വന്തമാക്കാനുള്ള ഓപ്‌ഷനും ജർമ്മൻ ക്ലബ്ബിന് ലഭിക്കും.

സ്പാനിഷ് പൗരനായ ആഞ്ചെലിനോ 2013 ലാണ് ആദ്യമായി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. പിന്നീട് സിറ്റി ആദ്യ ഇലവനിൽ അവസരം ഇല്ലാതായതോടെ മല്ലോർക, ജിറോണ, ന്യൂയോർക് സിറ്റി എന്നീ ക്ലബ്ബ്കളിൽ ലോണിൽ കളിച്ച താരം 2018 ൽ പി എസ് വിയിൽ ചേർന്നു. പക്ഷെ ഒരു സീസൺ അവിടെ കളിച്ച താരത്തെ സിറ്റി തങ്ങളുടെ ബൈ ബാക് ഓപ്‌ഷൻ ഉപയോഗിച്ച് വീണ്ടും സൈൻ ചെയ്യുകയായിരുന്നു.

Advertisement