ആൻഡ്രെസ് പെരേരക്ക് വേണ്ടി രണ്ട് ക്ലബുകൾ രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേര തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തി എങ്കിലും താരത്തെ വിൽക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. ഇനി ഒരു വർഷത്തെ കരാർ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ള താരത്തെ 8 മില്യൺ യൂറോ ലഭിച്ചാൽ യുണൈറ്റഡ് താരത്തെ വിൽക്കും. ബെൻഫികയും ഫെനർബചെയും ആണ് താരത്തിനായി രംഗത്ത് ഉള്ളത്.

ഇരു ക്ലബുകളുമായും യുണൈറ്റഡ് ചർച്ചകൾ ആദംഭിക്കും. നേരത്തെ ബ്രസീൽ ക്ലബായ ഫ്ലമെംഗോ സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കും എന്ന് കരുതിയിരുന്നു എങ്കിലും ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും ഫ്ലമംഗോയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ താരം തിരികെ യുണൈറ്റഡിലേക്ക് വരികയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ‌ താരം ലോണിൽ ആയിരുന്നു ഫ്ലെമെംഗോയിൽ കളിച്ചിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ ആണ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും ശ്രമിച്ചത് എങ്കിലും ആരും താരത്തെ വാങ്ങാൻ ഇല്ലാത്തത് കൊണ്ടാണ് ലോണിൽ താരത്തെ അയക്കേണ്ടി വന്നത്. ഇതിനു മുമ്പ് മൂന്ന് തവണ പെരേര ലോണിൽ പോയിട്ടുണ്ട്. 25കാരനായ താരം യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉണ്ട്. എന്നാൽ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിരുന്നില്ല.