ആൻഡ്രെ സിൽവ ഇനി ഫ്രാങ്ക്ഫുർട്ടിൽ തന്നെ

- Advertisement -

എസി മിലാനിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞ സീസണിൽ ഫ്രാങ്കഫർടിൽ എത്തിയ ആൻഡ്രെ സിൽവയെ ജർമ്മൻ ക്ലബ് സ്ഥിര കരാറിൽ സ്വന്തമാക്കി. താരത്തെ ഫ്രാങ്ക്ഫർടിന് വിറ്റതായി എ സി മിലാം തന്നെ ഔദ്യോഗികമായി അറിയിച്ചു. പകരം ഫ്രാങ്ക്ഫർടിൽ നിന്ന് ലോണിൽ മിലാനു വേണ്ടി കളിക്കുന്ന റെബിചിനെ എ സി മിലാനും സ്ഥിര കരാറിൽ സൈൻ ചെയ്യും.

മിലാനിലെ മോശം കാലഘട്ടത്തിൽ നിന്ന് രക്ഷ തേടി ആയിരുന്നു പോർച്ചുഗലിന്റെ യുവതാരം ആൻഡ്രെ സിൽവ ജർമ്മനിയിൽ എത്തിയത്. ഫ്രാങ്ക്ഫർടിൽ ലോണിൽ എത്തിയ ആൻഡ്രെ സിൽവ തുടക്കത്തിൽ അവിടെ കഴിഞ്ഞ സീസണിൽ അത്യാവശ്യം തിളങ്ങാൻ കഴിഞ്ഞിരുന്നു. 13 ഗോളുകൾ താരം കഴിഞ്ഞ സീസണിൽ നേടി. രണ്ട് വർഷം മുമ്പ് പോർട്ടോ ക്ലബിന്റെ സ്ട്രൈക്കറായി തിളങ്ങി കൊണ്ടിരിക്കുമ്പോഴായിരുന്നു സിൽവയെ എസി മിലാൻ റാഞ്ചിയത്. എന്നാൽ മിലാനിൽ ഒട്ടും തിളങ്ങാൻ ഈ യുവതാരത്തിന് ആയില്ല. 38 മില്യൺ യൂറോയാണ് സിൽവയ്ക്കു വേണ്ടി മിലാൻ മുടക്കിയിരുന്നത്‌. ആ സിൽവ മിലാൻ ജേഴ്സിയിൽ ആകെ നേടിയത് 10 ഗോളുകളാണ്.

Advertisement