അമ്രബാതിനായി ലിവർപൂളും രംഗത്ത്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സോഫിയാൻ അമ്രബതിനായി ലിവർപൂളും രംഗത്ത്. ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ ലിവർപൂൾ കുറച്ചുകാലമായി അന്വേഷിക്കുന്നു‌. പക്ഷെ ലിവർപൂളിന്റെ ടാർഗറ്റുകൾ എല്ലാം അവരിൽ നിന്ന് അകന്നതോടെ ആണ് ലിവർപൂൾ അമ്രബതിലേക്ക് എത്തിയത്. ഇപ്പോൾ പ്രാരംഭ ചർച്ചകൾ മാത്രമെ നടന്നിട്ടുള്ളൂ.

മാഞ്ചസ്റ്റർ 23 07 04 12 04 45 254

അമ്രബത് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയിരുന്നു എങ്കിലും ഇതുവരെ യുണൈറ്റഡ് ഒരു ഓഫറുമായി ഫിയൊറെന്റിനയെ ബന്ധപ്പെട്ടിട്ടില്ല. ഫ്രെഡിനെ വിറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാൻ ഡെ ബീക് കൂടെ ക്ലബിൽ വിട്ടാലെ അമ്രബതിനെ സൈൻ ചെയ്യാൻ ആകൂ. യുണൈറ്റഡ് പെട്ടെന്ന് നീക്കം നടത്തിയില്ല എങ്കിൽ വൈരികളായ ലിവർപൂളിന് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അമ്രബതിനെ നഷ്ടമായേക്കും.

അമ്രബത് ഇപ്പോൾ ഫിയോറന്റീന കളിക്കാരനാണ്. ഒരു നല്ല ഓഫർ വന്നാൽ വിൽക്കുന്നത് പരിഗണിക്കും എന്ന് ഫിയൊറെന്റിന പറയുന്നു. 30 മില്യൺ യൂറോ ആണ് ഫിയോറന്റീന അമ്രബതിനായി പ്രതീക്ഷിക്കുന്നത്. മൊറോക്കൻ താരം കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ അടക്കം താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഇപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.