അമദ് ദിയാലോയെ ഡച്ച് ലീഗിൽ ലോണിൽ കളിക്കും

Img 20210829 172547

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ ലോണിൽ പോകും എന്ന് ഉറപ്പായി. ഐവറി കോസ്റ്റ് താരമായ അമദിനെ തേടി ഡച്ച് ലീഗ് ക്ലബായ ഫെയനൂർഡ് ആണ് എത്തിയിരിക്കുന്നത്. നിരവധി പ്രീമിയർ ലീഗ് ക്ലബുകൾ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവസരം ലഭിക്കും എന്ന് ഉറപ്പിക്കാനായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഹോളണ്ടിലേക്ക് അയക്കുന്നത്. ഒരു വർഷത്തെ ലോൺ കരാറിൽ താരം ഒപ്പുവെക്കും.

താരം ഐവറി കോസ്റ്റിനൊപ്പം ഒളിമ്പിക്സ് കളിച്ച് കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലേക്ക് മടങ്ങി എത്തിയിരുന്നു. കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ നിന്നായിരുന്നു അമദ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് യുണൈറ്റഡിൽ വലിയ ഭാവി കാണുന്നത് കൊണ്ട് തന്നെ താരത്തെ വെറുതെ ബെഞ്ചിൽ ഇരുത്താൻ ക്ലബ് ഇഷ്ടപ്പെടുന്നില്ല.

Previous articleകാന്റെക്ക് വീണ്ടും പരിക്ക്
Next articleഅദിതി ചൗഹാൻ ഗോകുലം കേരളയ്ക്ക് ഒപ്പം തുടരും