മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീന മുന്നേറ്റനിര താരം ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കുന്നതിനു അടുത്ത് അത്ലറ്റികോ മാഡ്രിഡ്. നിലവിൽ ഇതിനകം തന്നെ അലക്സാണ്ടർ സോർലോത്തിനെ ടീമിൽ എത്തിച്ച സ്പാനിഷ് ക്ലബ് കോണർ ഗാലഗരെയും ടീമിൽ എത്തിക്കുന്നതിനു അടുത്ത് ആണ്. അതിനിടെയിൽ ആണ് അർജന്റീനയുടെ ലോകകപ്പ് ജേതാവിനെ അവർ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ താരവും ആയി 5 വർഷത്തെ കരാറിന് ക്ലബ് ധാരണയിൽ എത്തിയത് ആയി ആണ് റിപ്പോർട്ട്.
നിലവിൽ ഏതാണ്ട് 70 മില്യൺ യൂറോ നൽകിയാവും താരത്തെ അത്ലറ്റികോ മാഡ്രിഡ് ടീമിൽ എത്തിക്കുക. നിലവിൽ താരത്തെ കൈമാറുന്ന കാര്യത്തിൽ ക്ലബുകൾ തമ്മിൽ അവസാന ഘട്ട ചർച്ചയിൽ ആണെന്ന് അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർണെസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. അത്ലറ്റികോ മാഡ്രിഡ് നിലവിൽ തങ്ങളുടെ മുന്നേറ്റനിര താരം സാമു ഒമോർഡിയോനെ ചെൽസിയിലേക്ക് വിൽക്കാനുള്ള ശ്രമത്തിൽ ആണ്. 20 കാരനായ താരത്തെ കുറഞ്ഞ വിലക്ക് ആയാലും ചെൽസിക്ക് വിറ്റു പെട്ടെന്ന് ആൽവരസിനെ ടീമിൽ എത്തിക്കുക എന്നത് ആണ് അത്ലറ്റികോ ശ്രമം. മാഞ്ചസ്റ്റർ സിറ്റിയിൽ മികവ് തുടർന്നെങ്കിലും ഏർലിങ് ഹാളണ്ടിന് പിറകിൽ രണ്ടാമൻ ആയതും ഡിയെഗോ സിമിയോണിയുടെ സാന്നിധ്യവും ആണ് ആൽവരസിനെ അത്ലറ്റികോ മാഡ്രിഡിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കാര്യങ്ങൾ.