അൾജീരിയൻ ഫുൾബാക്കിനെ സ്വന്തമാക്കി ഗ്ലാഡ്ബാച്

- Advertisement -

അൾജീരിയൻ ഫുൾബാക്കായ റമി ബെൻസബൈനിയെ ജർമ്മൻ ക്ലബായ ബൊറൂസിയൻ മൊൻചൻഗ്ലാഡ്ബാച് സ്വന്തമാക്കി. 11 മില്യണാണ് ലെഫ്റ്റ് ബാക്കായ ബെൻസബൈനിയെ ഗ്ലാഡ്ബാച് സ്വന്തമാക്കിയത്‌. 24കാരനായ താരം കഴിഞ്ഞ മാസം അൾജീരിയ ആഫ്രിക്കൻ നാഷൺസ് കപ്പ് നേടിയപ്പോൾ ടീമിലെ പ്രധാനി ആയിരുന്നു‌. ഫ്രഞ്ച് ക്ലബായ റെന്നെസിൽ നിന്നാണ് ഇപ്പോൾ ബെൻസബൈനി ജർമ്മനിയിലേക്ക് എത്തിയിരിക്കുന്നത്.

2016 മുതൽ റെന്നെസിലായിരുന്നു താരം കളിച്ചിരുന്നത്. മുമ്പ് മോണ്ട്പില്ലെറിനു വേണ്ടും ബെൻസബൈനി കളിച്ചിട്ടുണ്ട്. 2023വരെ ഉള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. അൾജീരിയക്ക് വേണ്ടി 25 മത്സരങ്ങൾ ഇതുവരെ താരം കളിച്ചു. താരം ഗ്ലാഡ്ബാചിൽ 25ആം നമ്പർ ജേഴ്സി ആകും അണിയുക.

Advertisement