ഫ്രാൻസിലെ ഗോളടിക്കാരനെ 25മില്യൺ കൊടുത്ത് സ്വന്തമാക്കി ബൊറൂസിയ

- Advertisement -

ഫ്രഞ്ച് സ്ട്രൈക്കർ അലസ്സാനെ പ്ലിയയെ ജർമ്മൻ ക്ലബായ ബൊറൂസിയ മോൻചൻഗ്ലാഡ്ബച് സ്വന്തമാക്കി. ഫ്രഞ്ച് ക്ലബായ നീസിന്റെ താരമായിരുന്നു പ്ലിയ. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബിനായി 16 ഗോളുകൾ ഈ 25കാരൻ അടിച്ചിരുന്നു. 2014 മുതൽ നീസിന്റെ കളിക്കാരനാണ് പ്ലിയ.

5 വർഷത്തേക്കാണ് ബൊറൂസിയയും താരവുമായുള്ള കരാർ. ഫ്രാൻസിനായി അണ്ടർ 21 തലത്തിൽ പ്ലിയ കളിച്ചിട്ടുണ്ട്. മുൻ ലിയോൺ താരം കൂടിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement