ബ്രസീലിന്റെ അലൻ ഇനി എവർട്ടൺ നീലയിൽ!!

- Advertisement -

നാപോളിയുടെ മധ്യനിര താരം അലനെ എവർട്ടൺ സ്വന്തമാക്കി. 29കാരനായ മിഡ്ഫീൽഡറെ 25 മില്യൺ നൽകിയാണ് ആഞ്ചലോട്ടിയുടെ എവർട്ടൺ സ്വന്തമാക്കിയത്. 3 വർഷത്തെ കരാറിലാണ് താരം എത്തുന്നത്. സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.നാപോളിക്ക് വേണ്ടി 200ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് അലൻ‌.

മുമ്പ് ഇറ്റലിയിൽ തന്നെ ഉഡിനെസയ്ക്ക് വേണ്ടിയും അലൻ കളിച്ചിട്ടുണ്ട്. ബ്രസീലിയൻ താരമായ അലൻ മുമ്പ് ബ്രസീൽ ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. അലനെയും ഒപ്പം കൊളംബിയൻ താരം ഹാമസ് റോഡ്രിഗസിനെയും സ്വന്തമാക്കാൻ ആയാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന എവർട്ടന്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയും എന്ന് ആഞ്ചലോട്ടി വിശ്വസിക്കുന്നു.

Advertisement