ചിങ്ലൻ സെന ഇനി ഹൈദരബാദിനൊപ്പം

Chinglensana Singh of FC Goa during the practice session before the start of match 69 of the Indian Super League ( ISL ) between Odisha FC and FC Goa held at the Kalinga Stadium, Bhubaneswar, India on the 29th January 2020. Photo by: Deepak Malik / SPORTZPICS for ISL
- Advertisement -

യുവ ഫുൾബാക്കായ ചിങ്ലെൻ സെനയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. എഫ് സി ഗോവയിൽ നിന്നാണ് ചിങ്ലെൻ ഹൈദരബാദിൽ എത്തുന്നത്. 2 വർഷത്തെ കരാർ ഒപ്പുവെച്ചു. 23കാരനായ താരം അവസാന മൂന്ന് വർഷമായി എഫ് സി ഗോവയ്ക്ക് ഒപ്പമായിരുന്നു ഉണ്ടായിരുന്നത്. മണിപ്പൂർ സ്വദേശി ആയ സെന ഈ സീസണിലെ ഹൈദരബാദിന്റെ മൂന്നാമത്തെ ഇന്ത്യൻ സൈനിംഗ് ആണ്.

നേരത്തെ ഹാളിചരൺ നർസാരിയെയും സുബ്രത പാളിനെയും ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ടാറ്റ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സെന.മഹീന്ദ്ര യുണൈറ്റഡ്, എയർ ഇന്ത്യ എന്നീ ക്ലബുകളുടെ അക്കാദമയിലും ഉണ്ടായിരുന്നു. ഐ ലീഗിൽ ഷില്ലോങ് ലജോങിനു വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്. ഐ എസ് എല്ലിൽ നേരത്തെ ഡെൽഹി ഡൈനാമോസിന്റെയും ഭാഗമായിട്ടുണ്ട്.

Advertisement