സിദാൻ റയൽ മാഡ്രിഡ് വിടുമോ ഇല്ലയോ എന്നത് അലാബയുടെ റയൽ മാഡ്രിഡിലേക്കുള്ള വരവിനെ ബാധിക്കില്ല. താരം റയലിലേക്ക് തന്നെ പോകും എന്ന് ട്രാൻസ്ഫർ വിദഗ്ദനായ ഫബ്രിസിയോ റൊമനോ പറഞ്ഞു. താരം ഇതിനകം തന്നെ റയൽ മാഡ്രിഡുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പുവെച്ചിട്ടുണ്ട് എന്നും റൊമനോ പറയുന്നു. ബയേൺ മ്യൂണിച്ച് താരമായിരുന്ന ഡേവിഡ് അലാബ ബയേൺ ക്ലബ് വിടുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
റയൽ മാഡ്രിഡിന്റെ ഈ സമ്മറിലെ ആദ്യത്തെ ട്രാൻസ്ഫർ പ്രഖ്യാപനവും അലാബയുടേതാകും. സെന്റർ ബാക്കായും ഫുൾബാക്കായും ഒപ്പം ഡിഫൻസീവ് മിഡായും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ് അലാബ.
അവസാന 12 വർഷങ്ങളായി ബയേണിന് ഒപ്പം ഉള്ള താരമാണ് അലാബ. 28കാരനായ അലാബ ബയേണൊപ്പം 27 കിരീടങ്ങൾ നേടിയിട്ടുണ്ട്. അലാബയുടെ വരവ് റയലിൽ വരനെയുടെയോ റാമോസിന്റെയോ ക്ലബ് വിടലിനു കാരണമയേക്കാം.