ഫുൾഹാമിന്റെ സെർബിയൻ മുന്നേറ്റനിര താരം അലക്സാണ്ടർ മിട്രോവിച്ചിനെ സ്വന്തമാക്കാൻ വീണ്ടും സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ ശ്രമം. നേരത്തെ താരത്തിന് ആയുള്ള ശ്രമം ഫുൾഹാം ശക്തമായി പ്രതിരോധിച്ചിരുന്നു. എന്നാൽ സൗദിയിലേക്ക് പോവാനുള്ള താൽപ്പര്യം അന്ന് തന്നെ മിട്രോവിച്ച് പരസ്യമാക്കിയിരുന്നു. എന്നാൽ തുടർന്ന് താരത്തെ അനുനയിപ്പിക്കാൻ ഫുൾഹാമിനു ആയിരുന്നു.
60 മില്യൺ യൂറോ എങ്കിലും നൽകാതെ താരത്തെ വിൽക്കാൻ തയ്യാറായല്ല എന്ന നിലപാട് ഉള്ള ഫുൾഹാം നിലവിൽ താരത്തെ വിൽക്കാൻ തയ്യാറായേക്കും എന്നാണ് സൂചന. നിലവിൽ ഏതാണ്ട് 55 മില്യൺ യൂറോ അൽ ഹിലാൽ മുന്നോട്ട് വെച്ചു എന്നാണ് സൂചന. ചർച്ചകൾ ജയം കണ്ടാൽ മിട്രോവിച്ച് ഉടൻ തന്നെ സൗദിയിൽ എത്തും. സൗദിയിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരി എറിയുന്ന അൽ ഹിലാൽ ഒന്നിന് പിറകെ ഒന്നായാണ് താരങ്ങളെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ നിന്നു 14 ഗോളുകൾ നേടിയ മിട്രോവിച്ച് ഫുൾഹാമിനെ പ്രീമിയർ ലീഗിൽ നിലനിർത്താൻ നിർണായക പങ്ക് ആണ് വഹിച്ചത്.