ഉറുഗ്വേ യുവ സ്ട്രൈക്കർ അഗസ്റ്റിൻ അൽവാരസ് ഇനി സസുവോളയിൽ

Newsroom

20220618 025743
Download the Fanport app now!
Appstore Badge
Google Play Badge 1

ഉറുഗ്വേ ക്ലബായ പെനറോളിന്റെ സെന്റർ ഫോർവേഡ് അഗസ്റ്റിൻ അൽവാരസ് മാർട്ടിനെസിനെ ഇറ്റാലിയൻ ക്ലബായ സാസുവോലോ സൈൻ ചെയ്തു. അഞ്ചു വർഷത്തെ കരാറിലാണ് താരം സസുവോളോയിൽ എത്തുന്നത്. 10 മില്യൺ യൂറോയോളം ആകും ട്രാൻസ്ഫർ തുക ആയി നൽകുക. ആഡ് ഓണായി 4 മില്യണും പെനറോളിന് ലഭിക്കും.

21കാരനായ സ്‌ട്രൈക്കർ ഇതിനകം ഉറുഗ്വേയ്‌ക്കായി നാല് സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു ഗോൾ നേടി. പെനറോൾ യൂത്ത് അക്കാദമിയുടെ ഒരു പ്രൊഡക്ടാണ് അല്വാരസ്. അദ്ദേഹം ഈ കഴിഞ്ഞ സീസണിൽ 31 ഗോളുകൾ നേടിയിരുന്നു. സാസുവോളോയുമായി അഞ്ച് വർഷത്തെ കരാർ ആണ് ഒപ്പിട്ടത്.