മൂന്നു താരങ്ങൾ ഒഴികെ ബാക്കി ആരെ വേണമെങ്കിൽ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വരുന്ന സമ്മറിലെ ട്രാൻസ്ഫർ വിൻഡോയിൽ വലിയ മാറ്റങ്ങൾ തന്നെ നടത്താനാണ് ഒരുങ്ങുന്നത്. വൻ വിറ്റഴിക്കൽ തന്നെ യുണൈറ്റഡ് നടത്തും. യുണൈറ്റഡ് തീർത്തും ഒരു പുതിയ സ്ക്വാഡ് ആയി മാറാനാണ് ഉദ്ദേശിക്കുന്നത്.
പരിശീലകൻ ടെൻഹാഗും പുതിയ ഉടമകളായ ഇനിയോസ് ഗ്രൂപ്പും ചേർന്നാണ് ഈ മാറ്റത്തിന് തയ്യാറാകുന്നത്. നല്ല ഓഫർ ലഭിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡൊലെ പല പ്രധാന താരങ്ങളെ ഉൾപ്പെടെ വിൽക്കാൻ ക്ലബ് തയ്യാറാകും. മൂന്നേ മൂന്ന് താരങ്ങളെ മാത്രമേ മാഞ്ചസ്റ്റർ എന്തുവന്നാലും ഈ സമ്മറിൽ വിൽക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ളൂ. അത് യുവ മധ്യനിര താരം കൊബി മൈനൂ, അറ്റാക്കിംഗ് താരങ്ങളായ ഗർനാചോ, ഹൊയ്ലുണ്ട് എന്നിവരെയാണ്. ഈ താരങ്ങൾക്ക് ഒപ്പം ക്യാപ്റ്റൻ ബ്രൂണോയും ക്ലബിൽ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബാക്കി ആർക്ക് മികച്ച ഓഫർ വന്നാലും യുണൈറ്റഡ് വിൽക്കാൻ തയ്യാറാണ്. ഓഫർ വന്നിട്ടില്ലെങ്കിലും പല താരങ്ങളെയും വിറ്റഴിക്കാൻ മാഞ്ചസ്റ്റർ ആലോചിക്കുന്നുണ്ട്. റാഷ്ഫോർഡ്, ലൂക്ക് ഷോ തുടങ്ങിയ താരങ്ങളെ വിറ്റഴിക്കാനായി മഞ്ചസ്റ്റർ ശ്രമിക്കുന്നില്ല എങ്കിലും അവർക്കായി നല്ല ഓഫറുകൾ ആരെങ്കിലും നൽകുകയാണെങ്കിൽ യുണൈറ്റഡ് അവരെ വിൽക്കാനും തയ്യാറാകും.
ഈ വരുന്ന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പല താരങ്ങളും ക്ലബ്ബ് വിടുമെന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. വരാനേ കസമീറോ തുടങ്ങിയ വെറ്ററൻ താരങ്ങളും ഇത്തവണ ക്ലബ് വിടും.