19കാരനായ ഡിഫൻഡറെ വൻ തുക നൽകി ലെസ്റ്റർ സിറ്റി സ്വന്തമാക്കി

Img 20201002 203312
- Advertisement -

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കി ഒരു വൻ സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് ലെസ്റ്റർ സിറ്റി. 19കാരനായ സെന്റർ ബാക്ക് വെസ്ലി ഫൊഫാനയാണ് ലെസ്റ്ററിൽ എത്തുന്നത്. 35 മില്യണോളം നൽകിയാണ് വെസ്ലിയെ ലെസ്റ്റർ വാങ്ങിയത്. താരം ക്ലബിൽ ദീർഘകാല കരാർ ഒപ്പുവെച്ചു. ഫ്രഞ്ച് ക്ലബായ സെന്റ് എറ്റിയനിൽ നിന്നാണ് താരം ഇംഗ്ലണ്ടിലേക്ക് എത്തുന്നത്.

2015 മുതൽ സെന്റ് എറ്റിയന് ഒപ്പം വെസ്ലി ഉണ്ട്. ഈ കഴിഞ്ഞ സീസണിൽ മാത്രമാണ് താരം സെന്റ് എറ്റിയനായി സീനിയർ അരങ്ങേറ്റം നടത്തിയത്. ഫ്രഞ്ച് യുവതാരമായ വെസ്ലിക്ക് ഫ്രാൻസ് ദേശീയ ടീമിൽ അടുത്ത് തന്നെ അവസരം കിട്ടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement