ഓസ്ട്രേലിയയിൽ നിന്ന് ഡിഫൻഡറെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Images (12)
- Advertisement -

വിദേശ താരങ്ങളുടെ സൈനിംഗ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടരുകയാണ്. ഇന്ന് ഓസ്ട്രേലിയ ഡിഫൻഡറായ ഡൈലാൻ ഫോക്സിനെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്തത്. താരം ഒരു വർഷത്തെ കരാറിലാണ് നോർത്ത് ഈസ്റ്റിൽ എത്തുന്നത്‌. കഴിഞ്ഞ സീസണിൽ എ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിലായിരുന്നു ഫോക്സ് കളിച്ചിരുന്നത്. ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമായി പല ക്ലബുകൾക്ക് വേണ്ടിയും ഫോക്സ് മുമ്പ് കളിച്ചിട്ടുണ്ട്.

2017-18 സീസണിൽ വെല്ലിങ്ടൺ ഫീനിക്സിന്റെ ഏറ്റവും മികച്ച താരമായി ഫോക്സ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു‌. ഐറിഷ് സ്വദേശിയായ താരം ഈ സീസണിലെ ഐ എസ് എല്ലിലെ മികച്ച സൈനിംഗുകളിൽ ഒന്നാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement