17കാരനായ ലെഫ്റ്റ് ബാക്ക് സ്മാളിനെ സതാമ്പ്ടൺ സ്വന്തമാക്കി

കൗമാരപ്രായക്കാരായ തിയറി സ്മോളിനെ സതാംപ്ടൺ ഫുട്ബോൾ ക്ലബ് സ്വന്തമാക്കി. യുവ താരം എവർട്ടണിൽ നിന്നാണ് സെന്റ് മേരീസിലേക്ക് എത്തുന്നത്. 17-കാരനായ ലെഫ്റ്റ് ബാക്ക് ക്ലബ്ബുമായി മൂന്ന് വർഷത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടു. എവർട്ടൺ അക്കാദമിയിലൂടെ വളർന്നു വന്ന സ്മോൾ ഇംഗ്ലണ്ടിലെ ഏറ്റവും പ്രതീക്ഷയുള്ള യുവ ഫുൾ-ബാക്ക് ആയി കണക്കാക്കപ്പെടുന്നു.

ഈ വർഷം ആദ്യം എവർട്ടണായി അരങ്ങേറി കൊണ്ട് താരം ചരിത്ര പുസ്തകങ്ങളിൽ തന്റെ പേര് എഴുതി ചേർത്തിരുന്നു. ക്ലബ്ബിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സ്മോൾ മാറിയിരുന്നു. ഷെഫീൽഡിനെതിരെ ഇറങ്ങുമ്പോൾ വെറും 16 വയസും 176 ദിവസവും മാത്രമെ താരത്തിന് പ്രായം ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലണ്ട് അണ്ടർ -19 സ്ക്വാഡിലും താരം എത്തിയിട്ടുണ്ട്.