പതിനഞ്ചു താരങ്ങളെ ഒഴിവാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണ് മുന്നോടിയായി പതിനഞ്ച് താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിട്ടു. കരാർ തീർന്നതോടെ ഫ്രീ ഏജന്റസായാണ് പതിനഞ്ച് താരങ്ങൾ ക്ലബ് വിട്ടത്. പ്രമുഖ താരങ്ങളായ ആൻഡെർ ഹെരേര, അന്റോണിയോ വലൻസിയ എന്നിവരും ഈ താരങ്ങളിൽ പെടുന്നു. ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന യുവതാരം ജെയിൻസ് വിൽസണും ക്ലബിനൊപ്പം ഇനി ഉണ്ടാകില്ല.

ഹെരേര, വലൻസിയ, വിൽസൺ എന്നിവരെ കൂടാതെ റീഗൻ പൂളെ, സാക് ഡിയർൻലി, ടോം സാങ്, കാലം വീലൻ, മാറ്റി വില്ലോക്ക്, മാത്യു ഒലൊസുണ്ടെ, വാരൻ, ബുഫൊങെ, കാലം ഗ്രിബിൻ, മിലെൻ ബാർസ്, ജൊഷ് ബൊഹൊയി, ജെയിംസ് തോംസൺ എന്നിവരും ക്ലബ് വിടും. യുവാൻ മാറ്റയും ഫ്രീ ഏജന്റായി എങ്കിലും മാറ്റയ്ക്ക് യുണൈറ്റഡ് പുതിയ ഓഫർ നൽകി കാത്തിരിക്കുകയാണ്.