ലെസ്റ്റർ സിറ്റിതാരം ഇസ്ലാം സിൽമാനി ഈ സീസണിലും ലോണിൽ പോകും. തുർക്കി ക്ലബായ ഫെനർബചെ ആണ് സിൽമാനിയെ ലോണിൽ തുർക്കിയിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലെഗിൽ തന്നെ ന്യൂകാസിൽ ആയിരുന്നു സിൽമാനിയെ ലോണിൽ സൈൻ ചെയ്തത്. രണ്ട് സീസൺ മുന്നെ ലെസ്റ്ററിൽ എത്തിയ താരത്തിന് ഇതുവരെ ലെസ്റ്ററിൽ കാര്യമായ അവസരം കിട്ടിയിട്ടില്ല.
ഫെനർബാചെയുമായുള്ള ലോണിലും ലോൺ കഴിഞ്ഞ് താരത്തെ വാങ്ങാൻ അനുവദിക്കുന്ന കരാർ ഇല്ല. അൾജീരിയൻ ദേശീയ താരമായി സിൽമാനി സ്പോർടിംഗ് ലിസ്ബണിൽ നിന്നായിരുന്നു ലെസ്റ്ററിൽ എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial







![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

