വിൽപ്പന തുടരുന്നു, ബാഴ്സയുടെ അലേനയെ ഗെറ്റഫെ തന്നെ സ്വന്തമാക്കും

20210709 015208

ക്ലബിന്റെ വേതന ബിൽ കുറക്കാനുള്ള നടപടിയായി ബാഴ്സലോണ കൂടുതൽ താരങ്ങളെ വിൽക്കാൻ ശ്രമിക്കുകയാണ്. ജൂനിയർ ഫിർപോയെ വിറ്റതിനു പിന്നാലെ ഒരു താരത്തെ കൂടെ ബാഴ്സലോണ വിൽക്കുകയാണ്. ബാഴ്സലോണ യുവതാരം കാർലെസ് അലേന ആകും അടുത്തതായി ക്ലബ് വിടുന്നത്. സ്പാനിഷ് ക്ലബായ ഗെറ്റഫെ ആകും താരത്തെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ താരം ഗെറ്റഫെയിൽ ലോണിൽ പോയിരുന്നു.

5 മില്യണ് ആകും തരം ഗെറ്റഫയിൽ എത്തുക. അഞ്ചു വർഷത്തെ കരാർ താരം അവിടെ ഒപ്പുവെക്കും. ഗ്രാനഡയുടെ ഓഫർ മറികടന്നാണ് താരത്തെ ഇപ്പോൾ ഗെറ്റഫെ സൈൻ ചെയ്യുന്നത്. ബാഴ്സലോണയിൽ അവസരം കിട്ടാതിരുന്നത് കൊണ്ടായിരുന്നു അലേന കഴിഞ്ഞ സീശണിൽ ലോണിൽ പോയത്. മുമ്പ് അലേന റയൽ ബെറ്റിസിലും ലോണിൽ പോയിരുന്നു. ബാഴ്സലോണയുടെ അണ്ടർ 8 ടീം മുതൽ ക്ലബിനൊപ്പം ഉള്ള താരമാണ് അലേന. ബാഴ്സലോണ സീനിയർ ടീമിനു വേണ്ടി ഇതുവരെ നാൽപ്പതോളം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 3 ഗോളുകളും നേടിയിട്ടുണ്ട്.

Previous articleവിയേര എത്തിയ ശേഷം പാലസിന്റെ ആദ്യ സൈനിംഗ്
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തഹിത് ചോങ് വീണ്ടും ലോണിൽ പോകും