മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തഹിത് ചോങ് വീണ്ടും ലോണിൽ പോകും

20210709 020219

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ തഹിത് ചോങിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ലോണിൽ അയക്കും. ചോങ്ങിനെ ചാമ്പ്യൻഷിപ്പ് ക്ലബായ ബർമിങ്ഹാം ആകും ലോണിൽ സ്വന്തമാക്കുന്നത്. ഒരു വർഷത്തെ ലോൺ കരാറിൽ താരത്തെ വിട്ടു നൽകാൻ യുണൈറ്റഡ് തയ്യാറാണ്. ഉടൻ തന്നെ ഈ കാര്യത്തിൽ അന്തിമ തീരുമാനം ആകും. കഴിഞ്ഞ സീസണിൽ താരം ജർമ്മൻ ക്ലബായ വെർഡർ ബ്രെമനിലും ബെൽജിയം ക്ലബായ ക്ലബ് ബ്രുഷെയിലും ലോണിൽ പോയിരുന്നു.

ലോണിൽ അയച്ച് ചോങ്ങിന് കൂടുതൽ അവസരം നൽകുക മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉദ്ദേശം. 21കാരനായ താരം ഇപ്പോൾ യുണൈറ്റഡിനൊപ് പ്രീസീസൺ ക്യാമ്പിലാണ്. 2022 വരെ നീളുന്ന കരാർ ചോങ്ങ് യുണൈറ്റഡിൽ കഴിഞ്ഞ വർഷം ഒപ്പുവെച്ചിരുന്നു. മാഞ്ചസ്റ്റർ യുവനിരയിലെ പ്രധാന പ്രതീക്ഷകളിൽ ഒന്നാണ് ചോങ്ങ്. ഇതിനകം യുണൈറ്റഡിനു വേണ്ടി 19 മത്സരങ്ങൾ ചോങ് കളിച്ചിട്ടുണ്ട്. 2016ൽ ആണ് ചോങ്ങ് യുണൈറ്റഡിൽ എത്തിയത്.

Previous articleവിൽപ്പന തുടരുന്നു, ബാഴ്സയുടെ അലേനയെ ഗെറ്റഫെ തന്നെ സ്വന്തമാക്കും
Next article“രണ്ടാം സ്ഥാനം കൊണ്ട് ഇംഗ്ലണ്ടിന് തൃപ്തിപ്പെടാൻ ആകില്ല” – മൗറീനോ