ബെന്റകെ റൂണിയുടെ ടീമിൽ ചേർന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്രിസ്റ്റൽ പാലസിൽ നിന്ന് ബെൽജിയൻ ഇന്റർനാഷണൽ ഫോർവേഡ് ക്രിസ്റ്റ്യൻ ബെന്റക്കെയെ റൂണി പരിശീലകനാന ഡി.സി യുണൈറ്റഡ് സ്വന്തമാക്കി. താരം അമേരിക്കൻ ക്ലബിൽ രണ്ടർ വർഷത്തെ കരാർ ഒപ്പുവെച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലായിരുന്നു അവസാന 10 സീസണുകൾ താരം ചിലവഴിച്ചത്. ലിവർപൂൾ, ആസ്റ്റൺ വില്ല, ക്രിസ്റ്റൽ പാലസ് എന്നിവിടങ്ങളിൽ ബെന്റകെ കളിച്ചു. 280 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 86 ഗോളുകളും 23 അസിസ്റ്റുകളും ഈ 31കാരൻ നേടിയിട്ടുണ്ട്. 2016ൽ ലിവർപൂൾ എഫ്‌സിയിൽ നിന്ന് 34 മില്യൺ ഡോളറിന്റെ കരാറിൽ പാലസിൽ എത്തിയ താരം കഴിഞ്ഞ ആറ് സീസണുകളായി പാലസിന് ഒപ്പം ആയിരുന്നു.

Story Highlight: D.C. United have signed Belgian International forward Christian Benteke from Crystal Palace