പ്രീമിയർ ലീഗിൽ ഇന്ന് വലിയ പോരാട്ടങ്ങൾ, ഏതൊക്കെ ക്ലബുകൾ കരകയറും

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ രണ്ടാം ദിവസം ഇന്ന് വലിയ ടീമുകൾ കളത്തിൽ ഇറങ്ങും. ലിവർപൂൾ, ചെൽസി, സ്പർസ്, എവർട്ടൺ എന്നിവർ എല്ലാം ഇന്ന് കളത്തിൽ ഇറങ്ങുന്നുണ്ട്. ഗുഡിസൻ പാർക്കിൽ ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന ചെൽസിയും എവർട്ടണും തമ്മിലുള്ള മത്സരം ആകും ഏറ്റവും ശ്രദ്ധ കിട്ടുന്ന മത്സരം. ടൂഷലിന്റെ ടീം അവരുടെ ഡിഫൻസിലും അറ്റാക്കിലും വന്ന മാറ്റങ്ങളുമായി എങ്ങബെ പൊരുത്തപ്പെടുമെന്നതും ലമ്പാർഡിന് എവർട്ടണെ കരകയറ്റാർ ഇത്തവണ എങ്കിലും ആകുമോ എന്നതും ആകും ഇന്ന് ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്.

ലിവർപൂളിന് ഇന്ന് പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്ന ഫുൾഹാമാണ് എതിരാളികൾ. ഡാർവിൻ നൂനിയസിന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റം ഇന്ന് കാണാം. സ്പർസ് ഇന്ന് ലണ്ടണിൽ സതാമ്പ്ടണെ നേരിടും. ടീം ശക്തമാക്കിയ സ്പർസ് ഇത്തവണ ലീഗ് കിരീടം തന്നെയാകും ലക്ഷ്യമിടുന്നത്‌.

ഇന്നത്തെ മത്സരങ്ങൾ
:

വൈകിട്ട് 5 മണി;
ഫുൾഹാം vs. ലിവർപൂൾ

വൈകിട്ട് 7.30:
ബൗണ്മത് vs ആസ്റ്റൺ വില്ല
ലീഡ്സ് യുണൈറ്റഡ് vs വോൾവ്സ്
ന്യൂകാസിൽ യുണൈറ്റഡ് vs നോട്ടിങ്ഹാം ഫോറസ്റ്റ്
സ്പർസ് vs സതാമ്പ്ടൺ

Story Highlight: Premier League fixture 06/08/2022