സിദാൻ ക്ലബ് വിട്ടാൽ റയലിന്റെ ആദ്യ പരിഗണന അലെഗ്രിക്ക്

സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയും എന്ന് തന്നെയാണ്‌ ഇപ്പോൾ സ്പെയിനിൽ നിന്ന് വരുന്ന വാർത്തകൾ. ഒരാഴ്ചക്ക് അകം സിദാൻ ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം എടുക്കും. സിദാൻ ക്ലബ് വിടുക ആണെങ്കിൽ അലെഗ്രിയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടു വരാൻ ആണ് റയൽ മാഡ്രിഡ് മാനേജ്മെന്റ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ചർച്ചകളും ആരംഭിച്ചു.

മുൻ യുവന്റസ് പരിശീലകനായ അലെഗ്രി 2019ൽ യുവന്റസ് പരിശീലക സ്ഥാനം രാജിവെച്ച ശേഷം ഇതുവരെ പുതിയ ജോലിയിൽ പ്രവേശിച്ചിട്ടില്ല. യുവന്റസിനൊപ്പം അഞ്ചു സീസണിൽ നിന്ന് 11 കിരീടങ്ങൾ നേടാൻ അലെഗ്രിക്ക് ആയിരുന്നു. അടുത്തിടെ അലെഗ്രി ഇംഗ്ലീഷ് ക്ലബായ സ്പർസിന്റെ ഓഫർ നിരസിച്ചിരുന്നു. അലെഗ്രി സ്പർസിന്റെ ഓഫർ നിരസിച്ചത് റയൽ മാഡ്രിഡിലേക്ക് പോകാൻ ആണ് എന്നാണ് അഭ്യൂഹം.