അമേരിക്കൻ യുവതാരം യുവന്റസിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നി യുവന്റസിലേക്ക്. ഇപ്പോൾ ഷാൽക്കെയുടെ താരമായ മക്കെന്നിയെ യുവന്റസിൽ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിലാകും സ്വന്തമാക്കുന്നത്. 21കാരനായ താരം ഈ സീസണിൽ 3 മില്യണ് ലോണിൽ യുവന്റസിൽ കളിക്കും. സീസൺ അവസാനം 20 മില്യൺ നൽകി യുവന്റസ് താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യുകയും ചെയ്യും.

മധ്യനിര താരമായ മക്കെന്നി അവസാന അഞ്ച് വർഷങ്ങളായി ഷാൽക്കെയ്ക്ക് ഒപ്പം ഉണ്ട്. അവസാന സീസണുകളിൽ അവർക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. പിർലോ പരിശീലകനായി എത്തിയ ശേഷമുള്ള യുവന്റസ്ന്റെ ആദ്യ സൈനിംഗ് ആവും മക്കെന്നി. അമേരിക്കൻ ദേശീയ ടീമിനായി 2017ൽ അരങ്ങേറ്റ കുറിച്ച് മക്കെന്നി ഇപ്പോൾ രാജ്യത്തിനായി സ്ഥിരം കളിക്കുന്നുണ്ട്.