വെയിൽസിന്റെ യുവ സെന്റർ ബാക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തേക്കും

വെയിൽസിന്റെ സെന്റർ ബാക്കായ ജോ റോഡനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തേക്കും. 22കാരനായ താരവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചതായാണ് വാർത്തകൾ. വെയിൽസ് പരിശീലകനും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ഗിഗ്സ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന് റോഡനെ സൈൻ ചെയ്യാൻ ഉപദേശം നൽകിയത് എന്നാണ് വാർത്തകൾ.

ചാമ്പ്യൻഷിപ്പ് ക്ലബായ സ്വാൻസി സിറ്റിയുടെ താരം ആണ് ജോ റോഡൻ. സ്വാൻസിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരം അവസാന സീസണുകളിൽ സ്വാൻസിയുടെ പ്രധാന സെന്റർ ബാക്ക് ആയിരുന്നു. ജോൺസ്, റോഹോ, സ്മാളിംഗ് എന്നി സെന്റർ ബാക്കുകൾ ഒക്കെ സ്ഥിരമായി ക്ലബ് വിടും എന്നതിനാൽ പുതിയ സെന്റർ ബാക്കുകളെ തേടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ. റോഡന് വേണ്ടി യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റിയും രംഗത്തുണ്ട്.