ബൊറൂസിയ ഡോർട്മുണ്ട് താരമായ ജേഡൻ സാഞ്ചോയെ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡ് സാഞ്ചോയെ സൈൻ ചെയ്യുമ്പോൾ അതിൽ ചെറിയ സന്തോഷം യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കും ലഭിക്കും. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു സാഞ്ചോ. ഡോർട്മുണ്ടിന് സാഞ്ചോയെ നൽകുമ്പോൾ വെച്ച വ്യവസ്ഥയാണ് സിറ്റിക്ക് ഉപകാരമാകുക.
സാഞ്ചോയെ ഡോർട്മുണ്ട് എത്ര തുകയ്ക്ക് വിൽക്കുന്നോ ആ തുകയുടെ 15 ശതമാനം മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിക്കും എന്നാണ് വ്യവസ്ഥ. ഇപ്പോൾ 110 മില്യണു മുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡോർട്മുണ്ടിന് സാഞ്ചോയ്ക്കായി നൽകാൻ പോകുന്നത്. ആ തുകയിൽ നിന്ന് 15 മില്യണോളം ആകും ഡോർട്മുണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് നൽകേണ്ടി വരിക. ഈ ആഴ്ചയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയെ സൈൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.