ഇറ്റലിയുടെ യുവതാരം ടൊണാലിയെ സ്വന്തമാക്കാൻ സ്പാനിഷ് ക്ലബായ ബാഴ്സലോണയും രംഗത്ത്. വൻ ഓഫർ തന്നെയാണ് ബ്രെഷയ്ക്ക് ബാഴ്സലോണ നൽകുന്നത്. 60 മില്യണും രണ്ട് ബാഴ്സലോണ യുവതാരങ്ങളും ആണ് ബാഴ്സലോണയുടെ വാഗ്ദാനം. യുവന്റസും മിലാനും നാപോളിയും ഒക്കെ ടൊണാലിക്ക് വേണ്ടി രംഗത്തുണ്ട്.
ബാഴ്സലോണയുടെ ഓഫർ ബ്രഷ ഉടമ മസിമോ സെലിനോ നിരസിക്കാൻ ആണ് സാധ്യത എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നു. ഇതിഹാസ താരം പിർലോയെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് ബ്രെഷയ്ക്ക് വേണ്ടി ടൊണാലി ഇറ്റാലിയൻ ലീഗിൽ ഈ സീസണിൽ കാഴ്ചവെച്ചത്. 19കാരനായ താരത്തിന് വലിയ ഭാവി തന്നെ പ്രവചിക്കപ്പെടുന്നു.
മിലാൻ ആണ് ടൊണാലിയുടെ ഇഷ്ട ക്ലബ് എന്നതാണ് മിലാന് സാധ്യതകൾ നൽകുന്നത്. എന്നാൽ ക്ലബ് വിടുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് 19കാരനായ മിഡ്ഫീൽഡർ പറയുന്നത്.