ബയേൺ മധ്യനിര താരം തിയാഗോ അൽകാന്റ്ര ക്ലബ് വിടുന്നത് ഒഴിവാക്കാൻ തന്നെ കൊണ്ട് ആകുന്നത് ഒക്കെ ചെയ്യും എന്ന് ബയേൺ പരിശീലകൻ ഹാൻസി ഫ്ലിക്ക്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ തിയാഗോ അൽകാന്റ്രയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന വാർത്തയോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പാനിഷ് ലീഗിലും ബുണ്ടസ് ലീഗയിൽ ഒരുപാട് കാലം കളിച്ച ഒരു താരത്തിന് പുതിയ ഒരു ലീഗ് കൂടെ അറിയണം എന്ന് ആഗ്രഹമുണ്ടാകുന്നത് സാധാരണ കാര്യമാണെന്ന് ഹാൻസി ഫ്ലിക്ക് പറഞ്ഞു.
എന്നാൽ ബയേണിൽ തന്നെ തിയാഗോ നിലനിർത്താൻ തന്നിക്ക് ആവുന്നത് പോലെ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ബയേണുമായി കരാർ ചർച്ചകളിൽ ഉടക്കി നിൽകുകയാണ് തിയാഗോ. അടുത്ത സീസണോടെ തിയാഗോയുടെ ബയേൺ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. അവസാന ഏഴു സീസണുകളിലായി ബയേൺ മധ്യനിരയിൽ ആണ് തിയാഗോ കളിക്കുന്നത്. ഏഴ് സീസണിൽ ഏഴ് ബുണ്ടസ് ലീഗ കിരീടവും താരം നേടി. ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒന്നാണ് തിയാഗോ. മുമ്പ് ബാഴ്സലോണക്കായും താരം കളിച്ചിട്ടുണ്ട്.