മൗറിസിയോ സാരിയെ ലണ്ടനിൽ തിരികെയെത്തിക്കാൻ ടോട്ടൻഹാം ഹോട്ട്സ്പർസ്. പരിശീലകൻ ജോസെ മൗറീഞ്ഞോക്ക് പകരക്കാരനായിട്ടാണ് മൗറിസിയോ സാരിയെ കൊണ്ടുവരാൻ ടോട്ടൻഹാം ശ്രമങ്ങൾ തുടങ്ങിയത്. യുവന്റസ് പരിശീലകനായ സാരിയെ ചാമ്പ്യൻസ് ലീഗിൽ ലിയോണിനോടേറ്റ പരാജയത്തിന് പിന്നാലെ ക്ലബ്ബ് പുറത്താക്കിയിരുന്നു. യുവന്റസിനൊപ്പം ഇറ്റാലിയൻ കിരീടം നേടിയ സാരി, കോപ്പ ഇറ്റാലിയ ഫൈനലിൽ തന്റെ മുൻ ക്ലബ്ബായ നാപോളീയോട് പരാജയപ്പെട്ടിരുന്നു.
ഇപ്പോളും യുവന്റ്സുമായുള്ള കരാർ നിലനിൽക്കുന്നതിനാൽ 2.5മില്ല്യൺ യൂറോ ടോട്ടൻഹാം ഓൾഡ് ലേഡിക്ക് നൽകേണ്ടി വരും. നാപോളി പരിശീലകനായി യൂറോപ്പിൽ വരവറിയിച്ച സാരി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയുടെ മുൻ പരിശീലകനായിരുന്നു. ചെൽസിക്ക് യൂറോപ്പ ലീഗ് കിരീടവും ലീഗ് കപ്പും നേടാൻ സാരി സഹായിച്ചിരുന്നു. സ്പർസിന്റെ ഇൻട്രിം കോച്ചായി റയാൻ മേസണാണ് ചുമതലയേറ്റെടുത്തിരിക്കുന്നത്.