സൂസൈരാജിനെ റാഞ്ചാൻ ഒരുങ്ങി എ ടി കെ കൊൽക്കത്ത

- Advertisement -

ജംഷദ്പൂരിന്റെ മധ്യനിര താരം മൈക്കിൾ സൂസൈരാജിനെ ജംഷദ്പൂരിന് നഷ്ടമായേക്കും. അടുത്ത സീസണു വേണ്ടി ടീം ശക്തമാക്കുന്ന എ ടി കെ കൊൽക്കത്തയാണ് എ ടി കെയെ റാഞ്ചാൻ അരികെ എത്തിയിരിക്കുന്നത്. സൂസൈരാജിന്റെ റിലീസ് ക്ലോസ് നൽകി കൊണ്ട് സൂസൈയെ കൊൽക്കത്തയിൽ എത്തിക്കാൻ ആണ് എ ടി കെ കൊൽക്കത്ത ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണിലായിരുന്നു ജംഷദ്പൂർ സൂസൈരാജിനെ ടീമിൽ എത്തിച്ചത്. അതിനു മുമ്പുള്ള സീസണിൽ ചെന്നൈ സിറ്റിക്കായി ഐ ലീഗിൽ നടത്തിയ പ്രകടനമായിരുന്നു സൂസൈരാജിനെ ഐ എസ് എല്ലിൽ എത്തിച്ചത്. 2017-18 സീസണിൽ രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡറായി സൂസൈയെ തിരഞ്ഞെടുത്തിരുന്നു. ഈ സീസണിൽ ജംഷദ്പൂരിനു വേണ്ടിയും സൂസൈ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പരിക്ക് ആയതിനാൽ 14 മത്സരങ്ങളിൽ മാത്രമെ സൂസൈരാജിന് ഈ കഴിഞ്ഞ സീസണിൽ കളിക്കാൻ ആയുള്ളൂ. നാലു ഗോളുകൾ ഈ മധ്യനിര താരം നേടിയിരുന്നു. സൂസൈരാജിനെ സ്വന്തമാക്കാനായി വൻ തുക തന്നെ എ ടി കെ ചിലവഴിക്കേണ്ടതായി വരും. നേരത്തെ മലയാളി താരമായ ജോബി ജസ്റ്റിനെ എ ടി കെ സ്വന്തമാക്കിയിരുന്നു

Advertisement