സാന്റിയാഗോ അരിയാസ് ഇനി ലെവർകൂസനിൽ

20200923 161930

അത്ലറ്റിക്കോ മാഡ്രിഡ്‌ റൈറ്റ് ബാക്കായ സാന്റിയാഗോ അരിയാസ് ഇനി ബയേർ ലെവർകൂസനിൽ കളിക്കും. താരം മെഡിക്കൽ പൂർത്തിയാക്കാൻ വേണ്ടി ജർമ്മനിയിൽ എത്തിയിരിക്കുകയാണ്. ഇന്ന് തന്നെ കരാർ ഒപ്പുവെച്ച് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവും എത്തും. 2025വരെയുള്ള കരാർ ആകും കൊളംബിയൻ താരം ഒപ്പുവെക്കുക. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടണെ മറികടന്നാണ് അരിയസിനെ ഇപ്പോൾ ലെവർകൂസൻ സൈൻ ചെയ്തത്.

28കാരാനായ താരം അവസാന രണ്ടു വർഷമായി അത്ലറ്റിക്കോ മാഡ്രിഡിൽ കളിക്കുന്നുണ്ടായിരുന്നു. മുമ്പ് പി എസ് വി ഐന്തോവന് വേണ്ടി ഹോളണ്ടിൽ ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ്. കൊളംബിയ ദേശീയ ടീമിനു വേണ്ടി 50ൽ അധികം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Previous article‘അധോലോകം’ വിട്ട് വിൻസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ!!
Next articleപാക്കിസ്ഥാനുമായി ടൂറിന് അനുമതി നല്‍കി സിംബാബ്‍വേ സര്‍ക്കാര്‍