സാനെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബയേൺ തുടരും

മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ ലെരോ സാനെയെ സ്വന്തമാക്കാനുള്ള ബയേൺ മ്യൂണിക്കിന്റെ ശ്രമങ്ങൾ ഈ സമ്മറിലും തുടരും. കഴിഞ്ഞ സീസണിൽ സാനെയെ സൈൻ ചെയ്യുന്നതിനടുത്ത് ബയേൺ എത്തിയിരുന്നു. എന്നാൽ സീസൺ തുടക്കത്തിൽ ഏറ്റ പരിക്ക് ആ ട്രാൻസ്ഫറിന് തിരിച്ചടിയാകുക ആയിരുന്നു. ആ പരിക്ക് ഈ സീസൺ തന്നെ സാനെയ്ക്ക് നഷ്ടപ്പെടുത്തി.

ഇപ്പോൾ പരിക്ക് മാറി എത്തിയിരിക്കുന്ന സാനെയെ ഈ സമ്മറിൽ എങ്കിലും സ്വന്തമാക്കാം എന്ന് ബയേൺ പ്രതീക്ഷിക്കുന്നു‌. ജർമ്മൻ വിങ്ങർക്കായി 80 മില്യൺ ഓഫർ ബയേൺ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleസഹലിനെതിരെ വിമർശനവുമായി ഷറ്റോരി
Next articleആരോടെങ്കിലും നന്നായി പെരുമാറിയാല്‍ കിട്ടുന്നതല്ല ഐപിഎല്‍ സ്ഥാനം, ക്ലാര്‍ക്കിന് മറുപടിയായി വിവിഎസ് ലക്ഷ്മണ്‍