പ്രീമിയർ ലീഗിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് അലക്സ് സാൻഡ്രോ

യുവന്റസിന്റെ ലെഫ്റ്റ് ബാക്കായ അലക്സ് സാൻഡ്രോ തനിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ ആഗ്രഹമുണ്ട് എന്ന് വ്യക്തമാക്കി. മുമ്പ് മുതൽക്കെ തന്നെ ഇംഗ്ലണ്ടിൽ കളിക്കണം എന്ന് ആഗ്രഹമുണ്ട്. ഒരിക്കൽ കളിക്കും എന്നാണ് പ്രതീക്ഷ. അതെപ്പോഴാണെന്ന് അറിയില്ല എന്നു യുവന്റസ് താരം പറഞ്ഞു. ഇപ്പോൾ ഇംഗ്ലണ്ടിൽ കളിക്കുന്നതിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്നും യുവന്റസിൽ താൻ സന്തോഷവാനാണെന്നും താരം കൂട്ടിച്ചേർത്തു.

ബ്രസീൽ താരമായ സാൻഡ്രോയെ ടീമിലെത്തിക്കാൻ കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ ശ്രമിച്ചിരുന്നു. എന്നാൽ യുവന്റസിൽ തുടരാൻ തന്നെ താരം തീരുമാനിക്കുകയായിരുന്നു‌. ഇപ്പോൾ നിൽക്കുന്ന സ്ഥലമാണ് തനിക്ക് സന്തോഷം തരുന്നത് എന്നും യുവന്റസിൽ മാത്രമാണ് ശ്രദ്ധ എന്നും താരം പറഞ്ഞു. ഇപ്പോൾ ബ്രസീലിനൊപ്പമുള്ള സാൻഡ്രൊ ഇന്ന് കാമറൂണെതിരെ ഇറങ്ങും.