ചെൽസിയെ മറികടന്ന സാഞ്ചോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

അഭ്യൂഹങ്ങൾ അനുസരിച്ച് സാഞ്ചോയെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മുന്നിൽ ഉള്ളത്. വൈരികളായ ചെൽസിയെയും ലിവർപൂളിനെയും മറികടന്ന ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോയെ യുണൈറ്റഡ് സ്വന്തമാക്കിയേക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലതു വിങ്ങിലെ പ്രശ്നം സാഞ്ചോയിലൂടെ തീർക്കാനാണ് ഒലെ ഉദ്ദേശിക്കുന്നത്.

ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച യുവതാരമാണ് സാഞ്ചോ. ആ താരത്തിജു വേണ്ടി റെക്കോർഡ് തുക തന്നെ ഡോർട്മുണ്ടിന് നൽകാൻ യുണൈറ്റഡ് ഒരുക്കമാണ്. സാഞ്ചോയെ ഈ സീസണോടെ ഡോർട്മുണ്ട് വിൽക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജർമ്മനിയിൽ ഡോർട്മുണ്ടിനായി തകർപ്പൻ പ്രകടനമാണ് സാഞ്ചോ കാഴ്ചവെക്കുന്നത്‌. ഇതുവരെ ഡോർട്മുണ്ടിനായി 69 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും 33 അസിസ്റ്റും സാഞ്ചോ നേടിയിട്ടുണ്ട്.

Advertisement