മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യമായ സാഞ്ചോയെ വാങ്ങണമെങ്കിൽ യുണൈറ്റഡ് റെക്കോർഡ് തുക തന്നെ നൽകേണ്ടി വരും. 100മില്യൺ യൂറോ നൽകിയാൽ മാത്രമെ സാഞ്ചോയെ വിൽക്കു എന്നാണ് ഡോർട്മുണ്ടിന്റെ നിലപാട്. സാഞ്ചോയ്ക്ക് ക്ലബ് വിടാൻ താല്പര്യം ഉള്ളത് കൊണ്ടാണ് ഇപ്പോൾ ഡോർട്മുണ്ട് താരത്തെ വിൽക്കാൻ തയ്യാറാകുന്നത്.
സാഞ്ചോ ഇതിനകം തന്നെ യുണൈറ്റഡുമായി കരാർ അംഗീകരിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയുമാണ് സാഞ്ചോയ്ക്ക് വേണ്ടി സജീവമായി ഇപ്പോഴും രംഗത്തുള്ളത്. എന്നാൽ താരം യുണൈറ്റഡിലാണ് കൂടുതൽ താല്പര്യം കാണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.