ഭാവി തീരുമാനിക്കാൻ സമയം വേണം, യുവന്റസ് ആദ്യ ഇലവനിൽ നിന്ന് വിട്ട് നിന്ന് റൊണാൾഡോ

20210822 214621

ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടില്ല എന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു എങ്കിലും താരം ക്ലബ് വിടാൻ ശ്രമിക്കുക ആണെന്നാണ് പുതിയ വിവരങ്ങൾ. ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫബ്രിസിയോ റൊമാനോ ആണ് ക്രിസ്റ്റ്യാനോ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയത്. ഇന്ന് സീരി എയിലെ ആദ്യ മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ ഇല്ല. ഇത് റൊണാൾഡോ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്ന് ഫബ്രിസിയോ പറയുന്നു. റൊണാൾഡോ ഇന്ന് ബെഞ്ചിൽ ഉണ്ട്. തനിക്ക് ഭാവി തീരുമാനിക്കാൻ സമയം വേണമെന്നും അതുകൊണ്ട് ആദ്യ ഇലവനിൽ ഇറങ്ങുന്നില്ല എന്ന് റൊണാൾഡോ ടീമിനോട് പറയുക ആയിരുന്നു.

എന്നാൽ ഇതുവരെ റൊണാൾഡോയെ തേടി ഒരു ക്ലബും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ യുവന്റസ് റൊണാൾഡോയെ നിലനിർത്താൻ ആകും എന്ന പ്രതീക്ഷയിലാണ്. റൊണാൾഡോ യുവന്റസിന്റെ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ്. റൊണാൾഡോ പുതിയ കരാർ ലഭിക്കാൻ വേണ്ടി ഇങ്ങനെ ശ്രമിക്കുന്നതാകാം എന്നും ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു.

Previous articleപിക്വെ രണ്ടാഴ്ചയോളം പുറത്ത്
Next articleപലസ്തീനെ തകര്‍ത്ത് സൗദി അറേബ്യ, ഏഷ്യ കപ്പ് യോഗ്യത നേടി ഇന്ത്യ ജക്കാര്‍ത്തയിലേക്ക്