റോഹോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീനൻ ഡിഫൻഡർ മാർക്കോസ് റോഹോ ക്ലബ് വിടും. തുർക്കിഷ് ക്ലബായ ഫെനെർബചെ ആണ് റോഹോയ്ക്ക് ആയി രംഗത്ത് എത്തിയിട്ടുള്ളത്. താരത്തെ ഇപ്പോൾ ലോണിൽ സ്വന്തമാക്കാനാണ് ഫെനെർബചെ ലക്ഷ്യമിടുന്നത്. ഒരു സീസൺ ലോണിന് ശേഷം റോഹോയെ ക്ലബ് സ്ഥിര കരാറിൽ സൈൻ ചെയ്യും. മാഞ്ചസ്റ്റർ യുണൈറ്റഡും ഫെർനെർബചെയുമായി ഇതിൽ ധാരണയായി.

എന്നാൽ റോഹോ കരാർ അംഗീകരിച്ചിട്ടില്ല. താരം കൂടി അംഗീകരിച്ചാലെ ഈ നീക്കം ഔദ്യോഗികമാവുകയുള്ളൂ. അർജന്റീന ക്ലബായ ബോകാ ജൂനിയേഴ്സും നേരത്തെ താരവുമായി ചർച്ച നടത്തിയിരുന്നു. 2021 ജൂൺ വരെ താരത്തിന് ക്ലബിൽ കരാർ ഉണ്ട്. 28കാരനായ റോഹോ 2014 ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡലേക്ക് എത്തിയത്. മാഞ്ചസ്റ്ററിനൊപ്പം യൂറോ കപ്പ്, എഫ് എ കപ്പ്, ലീഗ് കപ്പ്, കമ്യൂണിറ്റി ഷീൽഡ് എന്നിവ റോഹോ നേടിയിട്ടുണ്ട്. എങ്കിലും ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥിരമായിരുന്നില്ല റോഹോ. മഗ്വയർ ഡിഫൻസിൽ വന്നതോടെ റോഹോ, സ്മാളിംഗ്, ജോൺസ് എന്നിവരെ വിൽക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നുണ്ട്.