റോഡ്രിഗസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് അടുക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഹാമെസ് റോഡ്രിഗസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് അടുക്കുന്നു എന്ന് സൂചന. താരം അത്ലറ്റിക്കോയുമായി ചർച്ചകൾ ആരംഭിച്ചു. മാഡ്രിഡിൽ തന്നെ തുടരാനുള്ള ആഗ്രഹമാണ് ഹാമെസിനെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് അടുപ്പിക്കുന്നത്. 8.5 മില്യൺ നൽകിയാൽ അത്ലറ്റിക്കോയ്ക്ക് റോഡ്രിഗസിനെ സ്വന്തമാക്കാൻ കഴിഞ്ഞേക്കും.

ഇനി ആകെ ഒരു വർഷത്തെ കരാർ മാത്രമെ റോഡ്രിഗസിന് റയൽ മാഡ്രിഡിൽ ഉള്ളൂ. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും റോഡ്രിഗസിനെ വിൽക്കാനാണ് റയൽ ശ്രമിക്കുന്നത്. ബെക്കാമിന്റെ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയും റോഡ്രിഗസിനായി രംഗത്തുണ്ട്. അവസാന രണ്ടു സീസണുകളിലായി റയൽ വിട്ട് ബയേണിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയാണ് റോഡ്രിഗസ്.