റെനാറ്റോ സാഞ്ചേസിനെ സ്വന്തമാക്കാൻ എ സി മിലാൻ ശ്രമിക്കുന്നു

20220607 141550

പോർച്ചുഗീസ് യുവതാരം റെനാറ്റോ സാഞ്ചേസ് ലില്ലെ വിടാൻ സാധ്യത. സീരി എ ചാമ്പ്യന്മാരായ എ സി മിലാൻ ആണ് റെനാറ്റോ സാഞ്ചേസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ജനുവരി മുതൽ സാഞ്ചേസ് മിലാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. ചെറുപ്പം മുതലെ വലിയ ക്ലബുകൾ പിറകിൽ ഉള്ള താരമാണ് റെനാറ്റോ. താരം മുമ്പ് പല വലിയ ക്ലബുകൾക്കും കളിച്ചിട്ടുണ്ട് എങ്കിലും അപ്പോഴൊന്നും പ്രതീക്ഷയ്ക്ക് ഒത്ത് തിളങ്ങാൻ ആയിരുന്നില്ല.

എന്നാൽ അവസാന വർഷങ്ങളിൽ തന്റെ പൊടൻഷ്യലിലേക്ക് റെനാറ്റോ ഉയർന്നിട്ടുണ്ട്. 2019 മുതൽ താരം ലില്ലെയിൽ ഉണ്ട്. ലില്ലെക്ക് ഒപ്പം സാഞ്ചേസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഇപ്പോൾ പോർച്ചുഗീസ് ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യം ആണ് സാഞ്ചസ്. മുമ്പ് ബെൻഫികയ്ക്ക് ആയി കളിച്ചാണ് സാഞ്ചസ് ലോക ശ്രദ്ധ നേടിയത്. അവിടെ നിന്ന് ബയേണിലേക്ക് എത്തിയ സാഞ്ചേസിന് പക്ഷെ അവിടെ നിരാശയായിരുന്നു ഉണ്ടായിരുന്നത്. ബയേണിൽ അധികം അവസരവും സാഞ്ചേസിന് കിട്ടിയിരുന്നില്ല.

2016 യൂറോ കപ്പിൽ പോർച്ചുഗലിനെ ചാമ്പ്യന്മാർ ആക്കുന്നതിൽ വലിയ പങ്കുവഹിച്ച താരവുമാണ് റെനാറ്റോ.

Previous articleതിരിച്ചടിച്ച് കര്‍ണ്ണാടക, 98 റൺസ് ലീഡ്
Next article“നല്ല ഇന്ത്യൻ കളിക്കാർ എല്ലാം ഐ എസ് എല്ലിലാണ് കളിക്കുന്നത്” – സ്റ്റിമാച്