ഫ്രഞ്ച് ക്ലബായ റെന്നെസിന്റെ അത്ഭുത ബാലൻ എഡ്വാർഡോ കാമവിംഗ ഈ സീസണിൽ ക്ലബ് വിട്ടേക്കില്ല. താരം റയൽ മാഡ്രിഡിൽ പോകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ വലിയ ട്രാൻസ്ഫറുകൾ വേണ്ട എന്നാണ് റയൽ തീരുമാനം. ഇതുകൊണ്ട് തന്നെ കാമവിംഗയെ റയൽ വാങ്ങില്ല. റയൽ മാഡ്രിഡ് അല്ലാത്ത ഒരു ടീമിലേക്കും പോകേണ്ട എന്നാണ് താരത്തിന്റെ തീരുമാനം. റയലിനു വേണ്ടി ഒരു സീസൺ കൂടെ കാത്തിരിക്കാൻ കാമവിംഗ തയ്യാറാണ്.
2022വരെ കാമവിംഗയ്ക്ക് റെന്നെസ് ക്ലബിൽ കരാർ ഉണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ റെന്നെസിന് കാമവിംഗ നിർണായക താരമാണ്. .16ആം വയസ്സിൽ ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം നടത്തിയ കാമവിംഗ ഈ കഴിഞ്ഞ സീസണിൽ റെന്നെസിന്റെ പ്രകടനനങ്ങളിൽ വലിയ പങ്കു വഹിച്ചിരുന്നു. റെന്നെസിന്റെ ചരിത്രത്തിലെ ആദ്യമായ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും കാമവിംഗയ്ക്ക് വലിയ റോൾ ഉണ്ടായിരുന്നു.
റെന്നെസിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന മധ്യനിര താരം ഈ സീസണിൽ സീനിയർ ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഇതിനകം റെന്നെസിനായി 30ൽ അധികം മത്സരങ്ങൾ കാമവിംഗ കളിച്ചു കഴിഞ്ഞു. ഫ്രഞ്ച് അണ്ടർ 21 ടീമിലും താരം എത്തിയിട്ടുണ്ട്.