റയൽ ബെറ്റിസ് വിങ്ങ് ബാക്കിനെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ. ബെറ്റിസിന്റെ ഡൊമിനിക്കൻ താരം ജൂനിയർ ഫിർപോയെ ടീമിലെത്തിക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. താരത്തിനായി 20 മില്ല്യൺ യൂറോയിലധികം മുടക്കാൻ ബാഴ്സലോണ തയ്യാറാണ്. ബെറ്റിസിന് വേണ്ടി 43 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
22 കാരനായ ഈ പ്രതിരോധ താരം കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ പരിക്കേറ്റത് തിരിച്ചടിയായിരുന്നു. റിയൽ ബെറ്റിസുമായി ജൂനിയർ ഈ വർഷം കരാറിലൊപ്പിട്ടിരുന്നു. 50 മില്ല്യണിന്റെ റിലീസ് ക്ലോസ് വെച്ചതാണ് ബാഴ്സയുമായുള്ള കരാർ വൈകാൻ കാരണം. സ്പാനിഷ് U21 താരമായ ജൂനിയറിനായി ലിവർപൂൾ ശ്രമിക്കുന്നതായും ഇംഗ്ലീഷ് മാധ്യമങ്ങൾ ശ്രമിച്ചിരുന്നു.