തനിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് പോഗബ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ ക്ലബ് വിടാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി. നേരത്തെ തന്നെ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷവാനല്ല എന്ന് പറഞ്ഞിരുന്നു. ആ പോഗ്ബ ഇന്ന് ക്ലബ് വിടാൻ താൻ ആഗ്രഹിക്കുന്നു എന്ന് തന്നെ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വർഷമായി താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നു. തനിക്ക് ഇവിടെ നല്ല കാലവും മോശം കാലവുൻ ഉണ്ടായിരുന്നു. ഇനി പുതിയ ചാലഞ്ചുകൾ അന്വേഷിച്ച് പോകണം. പോഗ്ബ പറഞ്ഞു.

കഴിഞ്ഞ സീസണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച ഗോൾ സ്കോററും കൂടുതൽ അസിസ്റ്റ് നൽകിയതും പോഗ്ബ ആയിരുന്നു. എന്നിട്ടും ഒരുപാട് വിമർശനങ്ങൾ പോഗ്ബ ഏറ്റുവാങ്ങി. ഇതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സീസൺ തന്റെ ഏറ്റവും മികച്ച സീസൺ ആയിരുന്നു. ഇനി വേറെ ഏതെങ്കിലും ക്ലബിൽ പുതിയ വെല്ലുവിളികൾ സ്വീകരിക്കണം എന്ന് പോഗ്ബ പറഞ്ഞു‌.

മൂന്ന് വർഷം മുമ്പ് യുവന്റസിൽ നിന്ന് റെക്കോർഡ് തുകയ്ക്കായിരുന്നു പോഗ്ബ മാഞ്ചസ്റ്ററിൽ എത്തിയത്. ആ പോഗ്ബ യുവന്റസിലേക്ക് തിരികെ പോകുമെന്നും അല്ല റയൽ മാഡ്രിഡിലേക്കാണ് പോവുക എന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്ത് തന്നെ ആയാലും 150 മില്യണോളം ആണ് പോഗ്ബയ്ക്ക് ഇപ്പോൾ മാഞ്ചസ്റ്റർ കണക്കാക്കുന്ന വില.