സരിക്ക് പിന്നാലെ സോളയും ചെൽസി വിടും

ചെൽസി പരിശീലകൻ മൗറിസിയോ സരി ടീം വിടുമെന്ന് ഏറെകുറെ ഉറപ്പായതിന് പിന്നാലെ ചെൽസിയുടെ സഹ പരിഹസിലാകാനും മുൻ ചെൽസി താരവുമായ ജിയാൻഫ്രാൻകോ സോളയും ചെൽസി വിടും.  കഴിഞ്ഞ സീസണിൽ ഒരു വർഷത്തെ കരാറിലാണ് സോള ചെൽസിയുടെ സഹ പരിശീലകനായി എത്തിയത്. 1996 മുതൽ 2003 വരെ ചെൽസിയുടെ താരമായിരുന്ന സോള സരിയുടെ സഹായിയായിട്ടാണ് ചെൽസിയിൽ കഴിഞ്ഞ സീസണിൽ എത്തിയത്.

ചെൽസിയിൽ ക്ലബ് അംബാസിഡറുടെ റോൾ സോളക്ക് ചെൽസി വാഗ്ദാനം നൽകിയെങ്കിലും താരം പരിശീലക വേഷത്തിൽ തന്നെ തുടരാൻ വേണ്ടി മറ്റു അവസരങ്ങൾ തേടുമെന്നാണ് കരുതപ്പെടുന്നത്. പരിശീലക സ്ഥാനത്ത് നിന്ന് പോവുന്ന സരിക്ക് പകരക്കാരനായി മുൻ ചെൽസി താരം ഫ്രാങ്ക് ലാമ്പർഡിന്റെയും മുൻ യുവന്റസ് പരിശീലകൻ അല്ലെഗ്രിയുടെയും പേരുകളാണ് മുന്പിലുള്ളത്. നിലവിൽ ചാംപ്യൻൻഷിപ് ക്ലബായ ഡെർബി കൗണ്ടിയുടെ പരിശീലകനാണ് ലാമ്പർഡ്. അല്ലെഗ്രിയാവട്ടെ ഈ സീസണിന്റെ അവസാനത്തോടെ യുവന്റസ് വിട്ടിരുന്നു.