“പോഗ്ബയ്ക്ക് മാഞ്ചസ്റ്റർ വിടണം എന്ന് എല്ലാവർക്കും അറിയാം, ഉടൻ നടക്കും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്നാണ് പോൾ പോഗ്ബയുടെ ആഗ്രഹം എന്ന് എല്ലാവർക്കും അറിയാമെന്ന് പോഗ്ബയുടെ ഏജന്റ് റൈയോള. പോൾ പോഗ്ബയ്ക്ക് ക്ലബ് വിടണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെ പരിശീലകർ മുതൽ കളിക്കാർക്ക് വരെ എല്ലാവർക്കും അറിയാം എന്ന് റൈയോള പറഞ്ഞു. അതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഉടൻ നടക്കുമെന്നും ഏജന്റ് പറഞ്ഞു.

നേരത്തെ തന്നെ ക്ലബ് വിടണമെന്ന് പറഞ്ഞിരുന്ന പോഗ്ന ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രെയിനിങ് ക്യാമ്പിൽ എത്തിയിട്ടില്ല. പോഗ്ബ പ്രീസീസൺ ടൂറിൽ ഓസ്ട്രേലിയയിൽ വെച്ച് ചേരുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തരുന്ന വിശദീകരണം. മാഞ്ചസ്റ്റർ യുണൈറ്റഡ് പലവിധത്തിലും പോഗ്ബയെ നിലനിർത്താൻ ശ്രമിക്കുന്നുണ്ട് എങ്കിലും അതൊന്നും ഫലം കാണില്ല എന്നാണ് നിരീക്ഷകർ പറയുന്നത്.

പോൾ പോഗ്ബയ്ക്കായി ഇപ്പോൾ പോഗ്ബയുടെ മുൻ ക്ലബായ യുവന്റസും റയൽ മാഡ്രിഡുമാണ് പ്രധാനമായി രംഗത്ത് ഉള്ളത്. പോൾ പോഗ്ബ മാഞ്ചസ്റ്റർ ക്ലബ് വിടാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കിയത് മുതൽ ഇരു ക്ലബുകളും താരത്തിനു പിന്നാലെ ഉണ്ട്. മൂന്ന് വർഷം മുമ്പ് റെക്കോർഡ് തുകയ്ക്കാണ് പോഗ്ബ യുണൈറ്റഡ് എത്തിയത്. അന്ന് യുവന്റസിൽ നിന്ന് 90 മില്യൺ തുകയ്ക്കായിരുന്നു യുണൈറ്റഡ് പോഗ്ബയെ സ്വന്തമാക്കിയത്. ഇപ്പോൾ യുണൈറ്റഡ് ആവശ്യപ്പെടുന്നത് 150മില്യണോളമാണ്.