പ്യാനിചിന് വേണ്ടി പി എസ് ജിയും രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന്റെ മധ്യനിര താരം പ്യാനിചിനെ സ്വന്തമാക്കാനുള്ള ബാഴ്സലോണ ശ്രമം അത്ര എളുപ്പമായിരിക്കില്ല. താരത്തിനായി ഇപ്പോൾ പി എസ് ജിയും രംഗത്ത് എത്തിയത് ബാഴ്സലോണക്ക് വെല്ലുവിളി ആയിരിക്കുകയാണ്. യുവന്റസ് ആവശ്യപ്പെടുന്ന പണം നൽകാൻ ഫ്രഞ്ച് ചാമ്പ്യന്മാർ തയ്യാറായേക്കും. വെറാട്ടിക്ക് ഒപ്പം പ്യാനിചിനെ കൂടെ മധ്യനിരയിൽ അണിനിരത്തി യൂറോപ്പ് കീഴടക്കുക ആകും പി എസ് ജിയുടെ ലക്ഷ്യം.

പ്യാനിചും ബാഴ്സലോണയുമായി കരാർ ചർച്ചകൾ ഏറെ മുന്നോട്ട് പോയിരുന്നു. എന്നാൽ യുവന്റസ് പ്യാനിചിന് പകരം ആർതുറിനെ ആണ് ആവശ്യപ്പെടുന്നത്. തങ്ങളുടെ മധ്യനിരയിലെ പ്രതീക്ഷയായ ആർതുറിനെ വിട്ടു നൽകാൻ ബാഴ്സലോണയും ക്ലബ് വിടാൻ ആർതുറും തയ്യാറല്ല. ഇതു കൊണ്ട് തന്നെ യുവന്റസ് പ്യാനിചിനെ പി എസ് ജിക്ക് നൽകാൻ സാധ്യതയുണ്ട്. 2016ൽ ആയിരുന്നു റോമ വിട്ട് പ്യാനിച് യുവന്റസിൽ എത്തിയത്.